കേരളത്തിലെ കോണ്‍ഗ്രസിൽ നിന്നും വനിതാ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാൻ നീക്കം; ആശയവിനിമയം ആരംഭിച്ചു

single-img
11 September 2022

കേരളത്തില്‍ കോൺഗ്രസിനുള്ളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതാ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാൻ ലക്ഷ്യം വെച്ച് ബിജെപി കേരളാ ഘടകം നീക്കങ്ങൾ ആരംഭിച്ചു. കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ പരിഗണനയിൽ അതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനാണ് നീക്കം.

സംസ്ഥാന ബിജെപിയിലെ വനിതാ നേതാക്കളുടെ പ്രാതിനിധ്യക്കുറവില്‍ കൊച്ചിയിൽ നടന്ന കോര്‍ കമ്മറ്റിയില്‍ നരേന്ദ്ര മോദി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നീക്കം.


ഇപ്പോൾ പുതുതായി അംഗീകരിച്ച കെപിസിസി ഭാരവാഹിപ്പട്ടികയില്‍ തഴയപ്പെടുന്ന പ്രമുഖ വനിതാ നേതാക്കളെയും ബിജെപി നേതൃത്വം സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനോടകം ചില നേതാക്കളുമായി ആശയവിനിമയം നടത്തികഴിഞ്ഞതായും സൂചനയുണ്ട്.