രണ്ട് മക്കളെ വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കാസർകോട് മാതാവ് ജീവനൊടുക്കി

single-img
9 April 2024

കാസർകോട് ജില്ലയിലെ ചീമേനിയിൽ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന , മക്കളായ ഗൗതം, തേജസ്‌ എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്‌ന തൂങ്ങി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

വീടിനുള്ളിലെ കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ടെറസിലായിരുന്നു സജ്‌നയുടെ മൃതദേഹം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലർക്കാണ് സജന. ഭർത്താവ് രഞ്ജിത് കെഎസ്ഇബി ജീവനക്കാരനാണ്.

സംഭവത്തെ തുടർന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വിസ്റ്റിനു ശേഷം മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക്‌ മാറ്റും.