ജാമ്യമോ, മുൻകൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുന്നു; വിമർശനവുമായി ശ്രീജിത്ത് പെരുമന
മോഹൻലാൽ പ്രധാന പ്രതിയായ വിവാദമായ ആനക്കൊമ്പ് കേസിൽ വിധി പറയുന്നത് മാറ്റി. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന് സർക്കാർ ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം. ഈ വിഷയത്തിൽ വിശദമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന.
പോലീസ് എഫ് ഐ ഐർ രജിസ്റ്റർ ചെയ്ത് നാല് വർഷവും രണ്ട് മാസവും ജാമ്യമോ, മുൻകൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുകയാണെന്ന് ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് റദ്ദാക്കാണമെന്ന സർക്കാർ -മോഹൻലാൽ കേസിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാംമെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ’, എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്റെ കുറിപ്പ്.
ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് പൂർണ്ണരൂപം :
”മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടന്നത് സമ്പൂർണ്ണ അട്ടിമറിയോ ?സാധാരണക്കാരെ ഞെട്ടിക്കുന്ന വിവരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിന്നപ്പോൾ കോടതി പോലും കേസ് പരിഗണിക്കാതെ മോഹൻലാലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചോ? 7 വർഷം തടവ് കിട്ടാവുന്ന കുറ്റകൃത്യത്തിൽ ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യുകയോ, ജാമ്യം എടുക്കുകയോ ചെയ്യാതെ, വിചാരണ നടത്താതെ ഇപ്പോഴും പ്രതികളെ സംരക്ഷിക്കുന്നതാര് ?
FIR രജിസ്റ്റർ ചെയ്ത് 50 മാസങ്ങൾ അഥവാ 4 വർഷവും 2 മാസവും ജാമ്യമോ, മുൻകൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുന്നു..
മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് റദ്ദാക്കാണമെന്ന സർക്കാർ -മോഹൻലാൽ കേസിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാം..”മോഹൻലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ” എന്നും “നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും “,” മോഹൻലാലിന്റെ സ്ഥാനത്ത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ ആകുമായിരുന്നുവെന്നും” ബഹു കേരള ഹൈക്കോടതിക്ക് പോലും വക്കാൽ പറയേണ്ടിവന്ന അതീവ ഗുരുതര സാഹചര്യം എങ്ങനെയുണ്ടായി ?”