രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം; മോദി സർക്കാരിനെ താഴെയിറക്കണം; സീതാറാം യെച്ചൂരി

single-img
25 September 2022

രാജ്യമാണ് സ്വാതന്ത്രത്തിന്റെ 75 ആം അമൃതമഹോത്സവം ആഘോഷിക്കവേ 75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ഉപ പ്രധാനമന്ത്രിയായിരുന്ന ദേവി ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചു ഈ റാലി. ബിഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ, തേജസ്വി യാദവ് തുടങ്ങിയവർ റാലിയില്‍ പങ്കെടുത്തു.വെറുപ്പിന്റെ രാഷ്ട്രീയമുള്ള രാജ്യത്ത് വികസനം സാധ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ സമ്പത്തായ റെയിൽവേ ഉൾപ്പെടെ എല്ലാം വിറ്റഴിച്ച് മോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ് രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും മോദി സർക്കാരിനെ താഴെ ഇറക്കണമെന്നും യെച്ചൂരി പറഞ്ഞു.

സിപിഎം ഭരണത്തിലുള്ള കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ അവസരം നൽകില്ല. ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും ആ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

2024ൽ നടക്കുന്ന അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് നിതീഷ് കുമാർ റാലിയിൽ പറഞ്ഞു.രാജ്യത്തെ ഹിന്ദുവും മുസ്ലിമും തമ്മിൽ ഇന്ത്യയിൽ ഒരു വൈരവും ഇല്ല .ഗാന്ധിജി എല്ലാവർക്കുമായാണ് പോരാടിയത്.ബിജെപിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഒന്നിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.