ഇന്ത്യന്‍ മുതലാളിയെ ലോക മുതലാളിയാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ

single-img
4 September 2022

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . രാജ്യത്തെ പ്രമുഖ കോര്‍പ്പറേറ്റ് വ്യവസായി അദാനിയുടെ താത്പര്യം സംരക്ഷിക്കുന്ന ഇരട്ട എന്‍ജിന്‍ കൊണ്ട് രാജ്യം രക്ഷപ്പെടില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു പറഞ്ഞു.

ഇന്ത്യന്‍ മുതലാളിയെ ലോക മുതലാളിയാക്കി മാറ്റാനാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അതിന്റെ ഭാഗമാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ മൂന്നാമനായി അദാനി മാറി. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വന്നിട്ടും ഗുജറാത്തും യു.പിയും വികസിച്ചില്ലെന്നും ഗോവിന്ദന്‍ മാസ്റ്റർ കുറ്റപ്പെടുത്തി.

രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രരാവട്ടെ കൂടുതല്‍ ദരിദ്രരാകുന്നു. അതേസമയം, നമ്മുടെ കേരളത്തില്‍ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്. ഇനിവരുന്ന നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുമെന്നും കൊല്ലം കൊട്ടാരക്കരയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെ ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.