‘ആട് 3’ പ്രഖ്യാപനവുമായി മിഥുന്‍ മാനുവല്‍ തോമസ്

single-img
16 March 2024

വളരെയധികം പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ നായകനായ സിനിമ ആടിന്റെ മൂന്നാം ഭാ​ഗം വരുന്നുവെന്ന് അണിയറ പ്രവർത്തകർ. ഇതോടൊപ്പം ഓഫീഷ്യൽ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെയ്യുന്ന ഈ പുതിയ സിനിമ നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്.

“പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് “ആടുകാലം”, എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്. ‘പാപ്പൻ സിൻഡിക്കേറ്റ് വരാർ’ എന്നായിരുന്നു മിഥുന്‍ കുറിച്ചത്. സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് മലയാളികള്‍. നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയെ മറ്റൊരു ലെവലില്‍ എത്തിക്കാന്‍ പോകുന്നതാകും ആട് 3 എന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം മൂന്നാം ഭാഗത്തിൽ എത്തുന്ന അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആദ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്നവര്‍ ആകുമോ അതോ പുതിയ താരങ്ങളാണോ ജയസൂര്യക്ക് ഒപ്പം ഉണ്ടാകുക എന്നത് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു. സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, മാമുക്കോയ, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരുകൂട്ടം അഭിനേതാക്കൾ ആദ്യഭാഗങ്ങളിൽ ആടിന്റെ ഭാ​ഗം ആയിരുന്നു.

2015ലായിരുന്നു “ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്’ എ​ന്ന സിനിമ റിലീസ് ചെയ്തത്. തി​യ​റ്റ​റി​ൽ പരാജയപ്പെട്ടെങ്കിലും ​പിന്നീട് സോ​ഷ്യ​ൽ മീ​ഡി​യ ഹി​റ്റാ​ക്കി​യ ചി​ത്രം നല്‍കിയ ആത്മവിശ്വാസം മിഥുനെ രണ്ടാം ഭാഗം ഒരുക്കാന്‍ പ്രേരിപ്പിച്ചു. 2017ല്‍ ആട് 2വും റിലീസിന് എത്തി. ആ​ട് 2 ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ർ സ്വീ​ക​രി​ച്ച​ത്.