അധിക്ഷേപിച്ച ക്ഷേത്രം ഏതെന്ന് മന്ത്രി പറയണം;രഹസ്യമാക്കി വെക്കുന്നത് ശരിയല്ല: വി ഡി സതീശൻ

single-img
19 September 2023

തനിക് ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടതായി നടത്തിയ മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് ക്ഷേത്രമെന്ന് മന്ത്രി പറയണം. മന്ത്രി നടപടി എടുക്കണം. കേരളത്തിന് നാണക്കേട് ആണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും മന്ത്രി രഹസ്യമാക്കി വെക്കുന്നത് ശരിയല്ല. പരാതി നൽകണമായിരുന്നു. സോളാർ ഗൂഢാലോചനയിൽ യു ഡി എഫിൽ ഒരു ആശയക്കുഴപ്പവും ഇല്ല.നിയമ വിദഗ്ദരുമായി യു ഡി എഫ് ആശയവിനിമയം നടത്തിയിട്ടുണ്ട്.

അതേപോലെ തന്നെ, പ്രതിഷേധത്തിന് ഫീസ് ഏർപ്പെടുത്തിയത് പ്രാകൃത നടപടി. കമ്മ്യൂണിസ്റ്റ് സർക്കാർ ആണെങ്കിൽ നടപടി പിൻവലിക്കണം. ഇത് അന്യായമാണ്. അംഗീകരിക്കാൻ കഴിയില്ല.പൈസ കൈയിൽ ഇല്ലെങ്കിൽ വേറെ പണിക്ക് പോവുക. ഇത് പിടിച്ചു പറിയാണ്.ഞങ്ങൾ ഒരു പൈസയും കൊടുക്കില്ല.നിയമം ലംഘിച്ച് തന്നെ ഞങ്ങൾ സമരം നടത്തും. ഒരു പൈസയും കൊടുക്കാൻ പോകുന്നില്ല.അവർ കേസെടുക്കട്ടെ. പൈസ കൊടുക്കാത്തതിന്റെ പേരിൽ എല്ലാം ജപ്തി ചെയ്യട്ടെയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.