അമിത് ഷായെ ഭയമില്ല; രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ സുരേന്ദ്രൻ കാണിക്കണം: മന്ത്രി മുഹമ്മദ് റിയാസ്

single-img
27 February 2023

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട്‌ ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ്‌ അമിത് ഷായെന്നും കുമരകത്ത് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് പറഞ്ഞു.

”അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. യുഡിഎഫിനോട് വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം. അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ ഇട്ടോളും. ഞാൻ രാഷ്ട്രീയപരമായി മാത്രമെ മറുപടി നൽകുന്നുള്ളു. വ്യക്തിപരമായി ഞാൻ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ സുരേന്ദ്രൻ കാണിക്കണം” – മുഹമ്മദ് റിയാസ് പറഞ്ഞു.