മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോർട്ട്

single-img
9 March 2023

മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോം റിപ്പോര്‍‍ട്ട് ചെയ്യുന്നു.

ലോകവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തന രഹിതമായെന്ന പരാതിയുമായി 46,000 പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെയില്‍ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2,000 പേരും ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സിനോടും പ്രതികരിച്ചില്ലെന്നാണ്‍് വിവരം.

ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റാ കമ്ബനി ജീവനക്കാരെ സംബന്ധിച്ച്‌ പുതിയ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്ബിനിയെന്നാണ് വ്യക്തമാകുന്നത്. ഈ ആഴ്ചയില്‍തന്നെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ നവംബര്‍ മാസത്തില്‍ മെറ്റ കമ്ബനി 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടപിരിച്ചുവിട്ടലെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍നെറ്റ് വര്‍ക്കിങ് കമ്ബനിയായ മെറ്റയുടെ വിശദീകരണം.

പരസ്യവരുമാനത്തില്‍ ഇടിവ് വന്നതിനെത്തുടര്‍ന്ന് വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ മെറ്റാവേഴ്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മെറ്റ , പിരിച്ചുവിടല്‍ ലിസ്റ്റിലേക്കുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഡയറക്ടര്‍മാരോടും, വെസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പുതുതായി പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാമെന്നാണ് ബ്ലും ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.