പനങ്ങാട് സ്റ്റേഷനിൽ എസ്ഐയുടെ മാനസികപീഡനം; ചേദ്യംചെയ്ത് വനിതാ സിപിഒ

single-img
14 January 2023

എസ്.ഐയുടെ തൊഴിൽ മാനസിക പീഡനം നേരിട്ട് ചോദ്യംചെയ്ത വനിതാ സിപിഒയെ എസ്ഐ അധിക്ഷേപിച്ച് മുറിയിൽ നിന്നും ഇറക്കിവിട്ടു. പിന്നാലെ സിപിഒ വിശ്രമമുറിയിൽ കയറി വാതിലടച്ചു. സഹപ്രവർത്തകർ വിളിച്ചിട്ടും വാതിൽ തുറക്കാതെവന്നപ്പോൾ എസ്.ഐ വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട് പോലീസ് സ്റ്റേഷനാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്.

സംഭവത്തിന് പിന്നാലെ എസ്ഐ ജിൻസൺ ഡൊമിനിക്കിനെതിരെ തൊഴിൽ സമ്മർദ്ദവും മാനസിക പീഡനവും അനുഭവിക്കുകയാണ് എന്ന് വനിതാ സിപിഒ പരാതി നൽകി. അവധികളും നിഷേധിച്ചു കൊണ്ട് തുടർച്ചയായി നൈറ്റ്ഡ്യൂട്ടി ഉൾപ്പെടെ അമിത ജോലിഭാരം നൽകുക തുടങ്ങിയ രീതികളിൽ എസ്.ഐ പീഡിപ്പിക്കുകയാണെന്നും പരാതിക്കാരി പറയുന്നു. മരട് സി.ഐക്കാണ് പനങ്ങാട് പോലീസ് സ്റ്റേഷൻ്റെ ചുമതല. നിലവിൽ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.