സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരാണ് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്;മന്ത്രി അനില്‍ വിജിന്റെ ട്വീറ്റ്

single-img
28 October 2022

ന്യൂഡല്‍ഹി: സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരാണ് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന വിവാദ പരാമര്‍ശവുമായി ഹരിയാനമന്ത്രി.

ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ ഭിന്ന വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു മന്ത്രി അനില്‍ വിജിന്റെ ട്വീറ്റ്.

‘പുരുഷന്മാര്‍ മനസ്സിനെ കൂടുതല്‍ കരുത്തരാക്കുകയാണ് വേണ്ടത്. അല്ലാതെ തല മുതല്‍ കാലു വരെ മൂടുന്ന വേഷമിടുവാന്‍ നിര്‍ബന്ധിച്ച്‌ സ്ത്രീകളെ ശിക്ഷിക്കുകയല്ല ചെയ്യേണ്ടത്. ഇത് കൊടും അനീതിയാണ്. പുരുഷന്മാര്‍ മനക്കരുത്ത് വര്‍ധിപ്പിച്ച്‌ സ്ത്രീകളെ ഹിജാബില്‍ നിന്നും സ്വതന്ത്രരാക്കണമെന്നും’ അനില്‍ വിജ് ട്വീറ്റില്‍ ആവശ്യപ്പെട്ടു.