തന്റെ ഏറ്റവും പുതിയ ടു-പീസ് ചിത്രങ്ങളുമായി മീരാ ജാസ്മിൻ

single-img
25 September 2022

2000ത്തിന്റെ തുടക്ക- മധ്യങ്ങളിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മീരാ ജാസ്മിൻ. 2014ൽ അനിൽ ജോണുമായി വിവാഹിതയായ നടി ഭർത്താവിനൊപ്പം ദുബായിൽ സ്ഥിരതാമസമാക്കുകയും സിനിമാ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയുമായിരുന്നു..

അടുത്തിടെ അഭിനയത്തിലേക്കും സോഷ്യൽ മീഡിയയിലേക്കും തിരിച്ചെത്തിയ അവർ തന്റെ ചൂടൻ ഫോട്ടോഷൂട്ടുകളുമായി ആരാധകരെ ഹരംകൊള്ളിക്കുകയാണ് . ഇപ്പോഴിതാ, 40 കാരിയായ മീര തന്റെ ടു പീസ് ഉള്ള രസകരമായ ഫോട്ടോകൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.

തമിഴിൽ മാധവനെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത റൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് നടി മീരാ ജാസ്മിൻ ആ ഭാഷയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിജയ്‌യുടെ ‘പുതിയ ഗീതൈ’, അജിത് കുമാറിന്റെ ‘ആഞ്ജനേയ’, വിശാലിന്റെ ‘സണ്ടക്കോഴി’ എന്നിവയുൾപ്പെടെ നിരവധി വിജയ ചിത്രങ്ങളിൽ അഭിനയിച്ചു.

https://www.instagram.com/p/CizKjUHun6E/?hl=en