കാപികോ റിസോര്‍ട്ടില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം

single-img
15 September 2022

ആലപ്പുഴ കാപികോ റിസോര്‍ട്ടില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. റിസോര്‍ട്ട് ജീവനക്കാരാണ് മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്

കഴി‌ഞ്ഞ ദിവസമാണ് സര്‍ക്കാര്‍ റിസോര്‍ട്ടും ഭൂമിയും ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ റിസോര്‍ട്ട് പൊളിക്കല്‍ ആരംഭിക്കുന്നത്.

പാണാവള്ളി നെടിയതുരുത്തിലെ 35,900 ചതുരശ്രയടി കെട്ടിട സമുച്ചയമാണ് പൊളിക്കുക. വേമ്ബനാട് കായലിലെ തുരുത്തില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ട് തീരപരിപാലന നിയമം ലംഘിച്ചതിന് പൊളിച്ചുമാറ്റാന്‍ 2020ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികള്‍.