ജനാധിപത്യത്തിനും ഫെഡറലിസത്തിനും മേൽ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുന്നു: മുഖ്യമന്ത്രി

single-img
18 March 2023

മാധ്യമങ്ങളുടെ നിലനിൽപ്പിനായി വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ജനാധിപത്യത്തിനും ഫെഡറലിസത്തിനും മേൽ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, കേരളത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വാർത്ത നൽകുന്നവരെ സർക്കാർ ആക്രമിക്കുകയാണെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂർ വിമർശിച്ചു. മാതൃഭൂമിയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും .