മാത്യു കുഴൽനാടന്റെ മൂവാറ്റുപുഴയിലെ കെട്ടിട നിർമ്മാണം നിയമങ്ങൾ പാലിക്കാതെ: ഡിവൈഎഫ്ഐ

single-img
29 September 2023

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴയിലെ മാത്യു കുഴൽ നാടന്റെ രണ്ട് കെട്ടിടങ്ങൾ സംബന്ധിച്ചാണ് പരാതി. കുടുംബ വീടിന് സമീപമുള്ള കെട്ടിടങ്ങൾക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ഈ കെട്ടിടത്തിന്റെ നിർമ്മാണം നിയമങ്ങൾ പാലിക്കാതെയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കെട്ടിടത്തിലേക്ക് വൈദ്യുതി എടുത്തത്ത് അനധികൃതമായെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കത്ത് നൽകിയിട്ടുണ്ട്.

അതേസമയം മാത്യു കുഴൽ നാടനെതിരെ ഉന്നയിച്ച ഒറ്റ കാര്യങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞിരുന്നു. നോട്ടീസ് അയച്ചത് വാർത്തയാക്കാതിരുന്നത് വാർത്താ സമ്മേളനം നടത്തി ലൈംലൈറ്റിൽ നിൽക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ്. ചില മാധ്യമങ്ങളിൽ താൻ പിന്നോട്ട് പോയി എന്ന് വാർത്ത കണ്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് സംബന്ധമായ ചേരായ്കകളാണ് താൻ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.