2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് നിന്നും മാവോയിസം തുടച്ചുനീക്കും: അമിത് ഷാ

single-img
7 January 2023

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മാവോയിസം മുക്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മാവോയിസ്റ്റ് അക്രമ സംഭവങ്ങളുടെ എണ്ണം 2009-ൽ 2,258 ആയിരുന്നത് 2021-ൽ 509 ആയി കുറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്തെ ഏക പുരോഗതി കുറ്റകൃത്യങ്ങളും അഴിമതിയും വർധിച്ചതാണെന്നും ബിജെപി നേതാവ് ആരോപിച്ചു.