മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി; ഇദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും: മന്ത്രി കെ രാജൻ

single-img
14 May 2024

സോഷ്യൽ മീഡിയയിൽ നടൻ മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. മമ്മൂട്ടി എന്ന വ്യക്തി മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി ഫേസ്‍ബുക്കിൽ എഴുതി . പുഴു, ഉണ്ട എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സംഘപരിവാർ സൈബർ ആക്രമണം നടത്തുന്നത് .

‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്,’ എന്ന് കെ രാജൻ കുറിച്ചു. നേരത്തെ മന്ത്രി വി ശിവൻകുട്ടിയും സംഭവത്തിൽ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം,’ എന്നായിരുന്നു വി ശിവൻകുട്ടി ഫേസ്‍ബുക്കിൽ എഴുതിയത് .