മമത ബാനർജി ഉടൻ അറസ്റ്റിലാകുമെന്ന് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ

single-img
28 September 2022

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ. മമത ബാനർജി ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് സുകാന്ത മജുംദാർ അവകാശപ്പെട്ടു. അതോടെ 42 തൃണമൂൽ എം ൽ എ മാർ ബിജെപിയിൽ എത്തുമെന്നും, തൃണമൂൽ സർക്കാർ വീഴുമെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അടുത്ത ആറ് മാസത്തേക്ക് പോലും നിലനിൽക്കില്ലെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നേരത്തെ പറഞ്ഞിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും അവരുടെ ജോലി ചെയ്യുന്നു. ഈ പാർട്ടി ആറ് മാസം പോലും നിലനിൽക്കില്ല, ഡിസംബർ അവരുടെ സമയപരിധി അവസാനിക്കും- സുവേന്ദു അധികാരി പറഞ്ഞു.

“ഞാൻ മമതാ ബാനർജിയുടെ പാർട്ടിയിലെ 21 എംഎൽഎമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഞാൻ ഇത് നേരത്തെയും പറഞ്ഞിട്ടുണ്ട്. ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. സമയത്തിനായി കാത്തിരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” മിഥുൻ ചക്രവർത്തിയും കൂട്ടിച്ചേർത്തു.