ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

single-img
9 September 2023

സംസ്ഥാനത്തിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ മുടങ്ങാതുള്ള നടത്തിപ്പിനായി കേന്ദ്രസർക്കാർ അര്‍ഹമായ തുക നല്‍കുന്നില്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നല്‍കി. എന്നാല്‍ കേന്ദ്രം സാങ്കേതികത്വം പറഞ്ഞ് പണം മുടക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ ആവശ്യമായ പണം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. പക്ഷെ സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ, യുഡിഎഫ് എം പിമാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അവര്‍ വിഷയത്തില്‍ കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ഉച്ചഭക്ഷണ പദ്ധതി വിഷയം എം പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹായവും ആവശ്യമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.