എല്‍പിജി വില വര്‍ധനവ്; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍

single-img
1 March 2023

കേന്ദ്രസർക്കാർ നടപ്പാക്കിയ എല്‍പിജി വില വര്‍ധനവിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. വില വർദ്ധനവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോള്‍ കേരളത്തിലെ സെസ് വര്‍ധനവിനെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

പാചക വാതകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം, നിലവിൽ വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപ വില വര്‍ദ്ധിച്ചതോടെ ഒരു സിലിണ്ടറിന്റെ വില 1100 രൂപയായിരിക്കുകയാണ്.

മോദി നേതൃത്വം നൽകുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 410 രൂപയായിരുന്ന സിലിണ്ടറിനാണ് ഇപ്പോള്‍ ഈ വിലയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 12 തവണയാണ് വര്‍ദ്ധിപ്പിച്ചത്.