കർണാടകയിൽ നിന്നും 20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാതായതായി പരാതി

single-img
31 July 2023

വില വർദ്ധനവ് അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ കർണാടകയിൽ നിന്നും 20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാനില്ലെന്ന് പരാതി. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുറപ്പെട്ട ലോറിയാണ് കാണാതായത്.

കഴിഞ്ഞ ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി ഇതുവരെ എത്തിയിട്ടില്ല. വാഹനത്തിലെ ഡ്രൈവറിൻ്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. പരാതിയിന്മേൽ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കർണാടകത്തിലെ കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌‌വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ഇവരാണ് വിവരം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതിപ്പെട്ടത്. ജിപിഎസ് ട്രാക്കർ റിപ്പോർട്ട് പ്രകാരം ലോറി 1600 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പക്ഷെ , പിന്നീട് ലോറി കണ്ടെത്താൻ സാധിച്ചിട്ടില്ല.