എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു

single-img
31 March 2024

മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു എൽ കെ അദ്വാനിയുടെ വീട്ടിലെത്തിയാണ് പരമോന്നത സിവിലിയൻ പുരസ്ക്കാരം സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പി വി നരസിംഹ റാവു. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ്, കർപ്പൂരി താക്കൂർ എന്നിവരുടെ കുടുംബാംഗങ്ങൾ ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഭാരത രത്ന ഏറ്റുവാങ്ങിയിരുന്നു.