ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടിക; മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്

single-img
21 January 2023

ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2023 ലെപട്ടികയിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് ഒന്നാമതെത്തി. അത്യാഡംബര ഫാഷൻ ബ്രാൻഡായ ചാനലിന്റെ മേധാവി ലീന നായരാണ് ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ സിഇഒ ആയി മാറി. സത്യ നാദെല്ല, സുന്ദർ പിച്ചൈ, പുനിത് റെൻജെൻ, ശന്തനു നാരായൺ, എൻ ചന്ദ്രശേഖരൻ, പിയൂഷ് ഗുപ്ത എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.