മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം

single-img
27 June 2026

മദ്യനികുതി ഇളവിൽ വിമർശനം ഉന്നയിച്ചതിനു പിന്നാലെ വിഎം സുധീരനെതിരെ സൈബർ ആക്രമണം ശക്തം. സോഷ്യൽ മീഡിയയിൽ ആണ് സംഘടിത ആക്രമണം നടക്കുന്നത്. ഇതേത്തുടർന്ന് വിഎം സുധീരൻ പ്രതിഷേധത്തിലാണ്.

സുധീരന്റെ ഫേസ്ബുക്ക് പേജിലാണ് മോശം കമന്റുകൾ ഉയർന്നുവന്നത്. ഇത് മനപ്പൂർവമുള്ള അവഹേളനമെന്ന് സുധീരൻ ക്യാമ്പ് പറഞ്ഞു.

അതേസമയം, മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിഡി സതീശൻ യുഡിഎഫ് യോഗം വിളിച്ചില്ല. വി ഡി സതീശനാണ് യുഡിഎഫ് ചെയർമാൻ. ഇതിനുപിന്നാലെ യുഡിഎഫിൽ അതൃപ്തി ശക്തമാവുകയാണ്. ഫിനാൻസ് ബില്ലിനു മുമ്പ് യോഗം ചേരാൻ സാധ്യതയില്ലെന്നാണ് വിവരം. ഇത് സതീശന്റെ ഒളിച്ചുകളിയാണെന്നാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.