കത്ത് വിവാദം: മേയറുടെ പരാതി ഡി ജി പി ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും

single-img
7 November 2022

നഗരസഭയിൽ താൽക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപെട്ടു വ്യാജ കത്ത് പ്രചരിക്കുന്ന വിഷയത്തിന്റെ സംഭവത്തിന്റെ നിജ സ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതി ഡി ജി പി ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. മ്യൂസിയം പൊലീസിനാകും അന്വേഷണ ചുമതല.

തന്റെ പേരിൽ ഒരു കത്ത് ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് താനറിയാതെ തയ്യാറാക്കി ഒപ്പിട്ടതാണെന്നും, തന്നെ മന:പൂർവ്വം ലക്ഷ്യം വയ്ക്കുന്ന ചില കോണുകളിൽ നിന്നുള്ള പ്രചരണമാണോയിതെന്ന് സംശയമുണ്ടെന്നുമാണ് മേയറുടെ പരാതിയിൽ പറയുന്നത്. ഇതിൽ വിശദമായ അന്വേഷണം നടത്താൻ ആണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

അതെ സമയം കത്ത് വിവാദത്തിൽ ബിജെപി കൗൺസിലർമാരാണ് ഗവർണറെ കാണും. മേയർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. മാത്രമല്ല കത്ത് വ്യാജമല്ല എന്നും ബിജെപി അവകാശപ്പെടുന്നുണ്ട്.