ബ്രിജ്‌ഭൂഷണെതിരായ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഇടതുപക്ഷ സംഘടനകള്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി

single-img
19 May 2023

വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്റ്‌ ബ്രിജ്‌ഭൂഷണെതിരായ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഇടതുപക്ഷ സംഘടനകള്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി.

സിഐടിയു, അഖിലേന്ത്യ കിസാന്‍സഭ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.


ഗുസ്‌തി താരങ്ങള്‍ ആഴ്‌ചകളായി സമരം തുടരുന്ന ജന്തര്‍ മന്തറില്‍ നേതാക്കളെത്തി പിന്തുണ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചു. ബ്രിജ്‌ഭൂഷണെ അറസ്‌റ്റുചെയ്യണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. കിസാന്‍സഭാ വൈസ്‌ പ്രസിഡന്റ്‌ ഹന്നന്‍ മൊള്ള, കര്‍ഷക തൊഴിലാളി യൂണിയന്‍ ജോയിന്റ്‌ സെക്രട്ടറിമാരായ വി ശിദവാസന്‍ എംപി, വിക്രംസിങ്‌, മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറി മൈമൂന മൊള്ള, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു, ജോയിന്റ്‌ സെക്രട്ടറി ആദര്‍ശ്‌ എം സജി തുടങ്ങിയവര്‍ പങ്കെടുത്തു.ഗുജറാത്തിലെ ഹിമന്ദ്‌നഗറില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. ദഹോദ് ജില്ലയില്‍ പ്രകടനമായെത്തിയ കിസാന്‍സഭാ പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചു.