ക്ഷേമപെൻഷൻ 3000 രൂപ ആക്കും; പ്രകടന പത്രിക പുറത്തിറക്കി ഇടതുമുന്നണി
2 April 2026

മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തു. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വർഷം 60000 കുട്ടികൾക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.


