സൈബി ജോസ് കിടങ്ങൂരിന്‍റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍

single-img
25 January 2023

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന സംഭവത്തില്‍ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂരിന്‍റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍.

സൈബി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് ഇന്ത്യന്‍ അസിസിയേഷന്‍ ഓഫ് ലോയേഴ് ആവശ്യപ്പെട്ടപ്പോള്‍, അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു. അന്വേഷണം തുടരുമ്ബോള്‍ സൈബി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയ കുറ്റങ്ങളുടെ പേരില്‍ ശക്തവും മാതൃകാപരവുമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇതിനിടെ ഇന്ന് രാവിലെ പത്ത് മണിക്ക് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനോട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ എത്തിയില്ല. പിന്നീട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നഗരത്തിലെ രഹസ്യകേന്ദ്രത്തില്‍ വച്ചാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യല്ലിലും സിനിമാ നിര്‍മ്മാതാവില്‍ നിന്നും താന്‍ അഭിഭാഷക ഫീസാണ് വാങ്ങിയത് എന്ന മൊഴി ആവര്‍ത്തിക്കുകയാണ് സൈബി ജോസ് കിടങ്ങൂര്‍ ചെയ്തത്.