മോർച്ചറി പരാമർശം കലാപാഹ്വാനമല്ല; ഉപയോഗിച്ചത് യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷ: പി ജയരാജൻ

single-img
5 August 2023

സ്പീക്കർ എൻ എ ശാസീറിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ മിത്തുവിവാദത്തിൽ യുവമോർച്ചക്കെതിരെ താൻ നടത്തിയ മോർച്ചറി പരാമർശം കലാപാഹ്വാനം അല്ല എന്ന് സിപിഎം നേതാവ് പി ജയരാജൻ. യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്ന് പി ജയരാജൻ പറഞ്ഞു.

സ്പീക്കർ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനമെന്നും ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ ചുമതലയാണെന്നും പി ജയരാജൻ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ പറഞ്ഞു. അതേസമയം, നേരത്തെ മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നിൽ പി ജയരാജന്‍റെ അനവസരത്തിലുള്ള ഇടപെടലാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു.