ഭൂമിയുടെ ലഭ്യതക്കുറവാണ് വ്യവസായവത്ക്കരണത്തില്‍ കേരളം നേരിടുന്ന പ്രശ്‌നം: മുഖ്യമന്ത്രി

single-img
4 February 2024

ആവശ്യമായ അളവിലുള്ള ഭൂമിയുടെ ലഭ്യതക്കുറവാണ് വ്യവസായവത്ക്കരണത്തില്‍ കേരളം നേരിടുന്ന പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 30% വനഭൂമിയാണ് എന്നതാണ് പ്രതിസന്ധി. അനുഗുണമായ വ്യവസായങ്ങള്‍ കണ്ടെത്തുകയാണ് ഇതിന് പരിഹാരം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കിന്‍ഫ്ര എക്‌സിബിഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.

സംസ്ഥാനത്തെ പുതു വ്യവസായ സംരംഭകര്‍ക്കായി ഒട്ടേറെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം വ്യവസായ മേഖലയില്‍ ഇപ്പോള്‍ ദൃശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.