കൊച്ചിയിലെ ബാറിലെ വെടിവെപ്പ്; പ്രതികൾ പിടിയിൽ

single-img
27 October 2022

കൊച്ചി കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ വെടിവെപ്പ് കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ. ഹാരോൾഡ്, റോജൻ എന്നിവരാണ് പിടിയിലായത്. ഇതിൽ ഹാരോൾഡ് അഭിഭാഷകനാണ്. ഒരു കേസുമായി ബന്ധപ്പെട്ട് വിജയാഹ്‌ളാദം നടത്താനായിരുന്നു ഇവർ ബാറിലെത്തിയതെന്നാണ് വിവരം. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തോക്ക് ഹാരോൾഡിന്റെതാണെന്ന് പോലീസ് പറയുന്നു.

ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത് എങ്കിലും ബാർ അധികൃതർ സംഭവം പൊലീസിനെ അറിയിച്ചിരുന്നില്ല. വൈകീട്ട് ഏഴ് മണിയോടെയാണ് പോലീസിന് പരാതി ലഭിച്ചത്. തുടർന്ന് രാത്രി 11 മണിയോടെയായിരുന്നു വെടിയുതിർത്ത രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

പ്രതി റോജൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.