ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തത്: ബിജു പ്രഭാകർ

single-img
16 July 2023

കെഎസ്ആര്‍ടിസി ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധി സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകര്‍ ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാംഭാഗം ഇന്ന് പുറത്ത് വന്നു .ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസി അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ഇന്നത്തെ എപ്പിസോഡിലും ആവര്‍ത്തിച്ചു.

വകുപ്പിലെ മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു.ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ. ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തത് . 1243 പേര് മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്റ്റ് കെഎസ്ആർടിസിക്ക് ഭീഷണിയാണെന്ന് വ്യാജ പ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.