സീതയോടൊപ്പം ഇരുന്ന് മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്താനാകും: കെ എസ് ഭഗവാൻ
22 January 2023
ഹൈന്ദവരുടെ ദൈവമായ രാമനെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി പ്രശസ്ത കന്നഡ എഴുത്തുകാരൻ കെ എസ് ഭഗവാൻ. ‘ഭാര്യയായ സീതയോടൊപ്പം ഇരുന്ന് മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്താനാകുമെന്ന് കെ എസ് ഭഗവാൻ ചോദിച്ചു.
രാമൻ തന്റെ ഭാര്യയായ സീതയെ കാട്ടിലയച്ചു, അവരെക്കുറിച്ച് പിന്നീട് ചിന്തിച്ചതുപോലുമില്ല. തപസ്സ് ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നയാളാണ് രാമനെന്നും കെ എസ് ഭഗവാൻ വിമര്‍ശിച്ചു.
പറയപ്പെടുന്നപോലെ 11,000 വർഷമല്ല രാമൻ ഭരിച്ചത്, 11 വർഷം മാത്രമാണ്.
ഇതിനെയെല്ലാം സാധൂകരിക്കുന്ന പരാമർശങ്ങൾ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാൻ പറയുന്നു.
കർണാടകയിലെ മാണ്ഡ്യയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു കെ എസ് ഭഗവാന്‍റെ വിവാദ പരാമർശങ്ങൾ. ഇതാദ്യമായല്ല കെ എസ് ഭഗവാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്.