നവകേരള സദസില്‍ പങ്കെടുത്തു; എ വി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കെപിസിസി

single-img
4 December 2023

പാലക്കാട് സംസ്ഥാന സർക്കാരിന്റെ നവകേരള സദസില്‍ പങ്കെടുത്തതിന് കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിന് സസ്‌പെന്‍ഷന്‍. കെ പി സി സിയാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് നവകേരള സദസ്സില്‍ പങ്കെടുത്തതിന് എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, സിപി എം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എ വി ഗോപിനാഥ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻറെ വികസന കാര്യങ്ങള്‍ക്ക് പിന്തുണയെന്ന് ഗോപിനാഥ് അന്ന് വ്യക്തമാക്കിയിരുന്നു. ത്തിന്റെ പിന്നാലെയാണ് ഇപ്പോള്‍ കെപിസിസിയുടെ നടപടി.