ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാര്‍ശ അംഗീകരിച്ച് കെപിസിസി

single-img
24 November 2023

കെപിസിസി നിർദ്ദേശം മറികടന്ന് പാലസ്‌തീന്‌ പിന്തുണയുമായി പരിപാടി നടത്തിയ ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടികള്‍ ഡിസിസിയെ മുന്‍കൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവര്‍ത്തിക്കരുത്. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാര്‍ശ അംഗീകരിച്ച് കെപിസിസി നേതൃത്വം.

നിർദ്ദേശം മറികടന്ന് ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തി. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ സമാന്തര കമ്മിറ്റികള്‍ പാടില്ലെന്നും കെപിസിസി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നടന്ന കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആര്യാടന്‍ ഷൗക്കത്ത് പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിനു പുറമെ പാര്‍ട്ടി പരിപാടികളില്‍ കെപിസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. അച്ചടക്ക സമിതി ശുപാര്‍ശയില്‍ തീരുമാനം വരാത്തതിനാലായിരുന്നു നിര്‍ദ്ദേശം. നേരത്തെ, പാര്‍ട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. വിഷയത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ചത് മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് കെപിസിസി വ്യക്തമാക്കി. ഷൗക്കത്തിനെതിരെയുള്ള നടപടി ആര്യാടന്‍ ഷൗക്കത്തിനെയും, മലപ്പുറം ഡിസിസിയെയും കെപിസിസി അറിയിച്ചു.