കേരളത്തില്‍ കൊവിഡും പ്രളയവും വന്നത് പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക് ഏറ്റതിനാൽ: പിസി ജോർജ്

single-img
21 March 2024

കേരളത്തില്‍ കൊവിഡും പ്രളയവും വന്നതിന്റെ കാരണം പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക് ഏറ്റതിനാലെന്ന് പിസി ജോര്‍ജ്. കോഴിക്കോട് എൻഡിഎ കൺവെൻഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്. എത്ര തവണ കേരളത്തിൽ കൊറോണ വന്നു, പ്രളയം വന്നു, അയ്യപ്പനെ അപമാനിച്ചത് കൊണ്ടുള്ള ഫലമാണ്.

ഇപ്പോള്‍ അഴിമതി കേസിൽ- തന്നെ ജയിലിൽ വിടല്ലേ എന്ന് മോദിയോട് പിണറായി യാചിക്കുന്നു, ഒരു സംശയവും വേണ്ട- പിണറായി ജയിലിൽ കിടക്കും, എല്ലാം ചുമക്കാൻ മലയാളികളുടെ ഗതികേട്,
പിണറായിക്ക് എതിരെയുള്ള പോരാട്ടം ഇങ്ങനെ പോര, ബിജെപി പോരാട്ടം ശക്തിപ്പെടുത്തണം, പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടാണ്, ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കും.

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ ആര് ഭരിക്കണം എന്നു ബിജെപി തീരുമാനിക്കും,2029ല്‍ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച വച്ചതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് എതിര്‍പ്പ് പറയുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.

ലീഗിൻ്റെ ആവശ്യം പിണറായി എന്തിന് ഏറ്റെടുക്കുന്നു, കോൺഗ്രസും ഇത് ഏറ്റെടുത്തു, 2009 ഇലക്ഷൻ നടന്നത് ഞായറാഴ്ചയാണ്- അന്ന് ക്രിസ്തീയ വിശ്വാസപ്രകാരം പള്ളിയിൽ പോകണം, പക്ഷേ ഒരു ക്രിസ്ത്യാനിയും അന്ന് ഇലക്ഷൻ മാറ്റിവെക്കണം എന്ന് പറഞ്ഞിട്ടില്ല, ജുമാ നിസ്കാരം കഴിഞ്ഞ് മുസ്ലിം സഹോദരങ്ങൾ വോട്ട് ചെയ്താൽ മതി, വർഗീയത മാറ്റി വക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാവണം, നാണം കെട്ട വർഗീയതയുമായി കോൺഗ്രസും ഇടത് മുന്നണിയും വരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.