ഗുജറാത്തിന് വിജയം; സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ട് കൊൽക്കത്ത

single-img
29 April 2023

ഐപിഎല്ലിലെ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 180 എന്ന വിജയലക്ഷ്യത്തിലേക്ക് ഗുജറാത്ത് ഏഴ് വിക്കറ്റുകളും 13 പന്തുകളും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. മികച്ച പ്രകടവും നടത്തിയ ശുഭ്മാൻ ഗിൽ(49) വിജയ് ശങ്കർ(51) ഡേവിഡ് മില്ലർ(32)എന്നിവർ ഗുജറാത്ത് വിജയം എളുപ്പമാക്കി.

ഗിൽ തുടങ്ങിവെച്ച വെടിക്കെട്ട് പിന്നാലെ എത്തിയ വിജയ് ശങ്കർ ഏറ്റെടുത്തതോടെ ഗുജറാത്ത് വിജയം എളുപ്പത്തിലായി. വിജയ് ശങ്കറായിരുന്നു കിടിലൻ ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 24 പന്തുകളിൽ നിന്നായിരുന്നു ശങ്കറിന്റെ ഇന്നിങ്‌സ്. അഞ്ച് സിക്‌സറുകളാണ് ശങ്കർ അടിച്ചെടുത്തത്. അകമ്പടിയായി രണ്ട് ഫോറുകളും.

ചുരുക്കി പറഞ്ഞാൽ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴാൻ 41 റൺസ് ആകുന്നത് വരെ കൊൽക്കത്തക്ക് കാത്തിരിക്കേണ്ടി വന്നു. ആ സമയം തന്നെ കളി ആരുജയിക്കുമെന്ന തീരുമാനം ആയിരുന്നു. ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്:വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഫ്ഗാൻ ബാറ്റർ റഹ്മത്തുള്ള ഗുർബാസിന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ . 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് കൊൽക്കത്ത നേടിയത്. 39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.

ബോള് ചെയ്ത ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജോഷ്വാന ലിറ്റിൽ നൂർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവർ എറിഞ്ഞെങ്കിലും റാഷിദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. 54 റൺസും വിട്ടുകൊടുക്കേണ്ടിവന്നിരുന്നു.