പാക്കിസ്ഥാനെതിരെയുള്ള കോലിയുടെ ഇന്നിംഗ്‌സ് ഒരു സ്വപ്‌നം പോലെ തോന്നി: റോജർ ബിന്നി

single-img
29 October 2022

കഴിഞ്ഞ ദിവസം ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ വിരാട് കോലി കളിച്ച ഇന്നിംഗ്‌സ് തനിക്ക് ഒരു സ്വപ്‌നം പോലെ തോന്നിയെന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി . ” എനിക്ക് അത് ഒരു സ്വപ്‌നം പോലെയായിരുന്നു. കോലി ഓരോ തവണയും പന്തടിച്ച രീതി ഇപ്പോഴും മനസിലായിട്ടില്ല. അത് ഒരു തകർപ്പൻ വിജയമായിരുന്നു.

ഏതാണ്ട് എല്ലാ സമയത്തും മത്സരം പാകിസ്ഥാന് അനുകൂലമായതും എന്നാൽ വളരെ പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ വന്നതുമായ ഇത്തരം മത്സരങ്ങൾ നിങ്ങൾക്ക് കൂടുതൽ കാണാൻ കഴിയില്ല. കാണികൾ ആഗ്രഹിക്കുന്നതും ഇതുപോലെയുള്ള മത്സരങ്ങളാണ്” ബിന്നി പറഞ്ഞു.

മത്സരത്തിൽ പാക്കിസ്ഥാന് 159 റൺസ് നേടിയപ്പോൾ ഒരു ഘട്ടത്തിൽ 35 റൺസിനിടെ നാല് വിക്കറ്റ് നഷ്‌ടമായി ഇന്ത്യ തോൽവി മുന്നിൽ കണ്ടിരുന്നു. പക്ഷെ ആ സമയം ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്‌ലി നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. അവസാനം കോലി ഇന്ത്യക്ക് നാല് വിക്കറ്റ് ജയവും സമ്മാനിച്ചാണ് ഗ്രൗണ്ട് വിട്ടത്. പിന്നീട് രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിന് എതിരെയും കോഹ്‌ലി അർധ സെഞ്ചുറി നേടിയിരുന്നു.