കേരളീയര്‍ ആരോടും വിവേചനം കാണിക്കുന്നില്ല; പ്രശംസയുമായി ഗവർണർ

single-img
30 October 2022

ലോക മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . കേരളീയര്‍ ആരോടും വിവേചനം കാണിക്കുന്നില്ലെന്നും ദേശത്തിന്റെയോ നിറത്തിന്റെയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ലെന്നും ചടങ്ങിൽ സംസാരിച്ച ഗവര്‍ണര്‍ പറഞ്ഞു.

തുടർന്ന് ഗവര്‍ണ്ണര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എം പിയും രംഗത്ത് വന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണ്ണര്‍ സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്ന് ആന്റോ പ്രതികരിച്ചു. ഗവര്‍ണ്ണറുടെ കോടി നേരിട്ടുള്ള സാന്നിധ്യത്തിലായിരുന്നു ആന്റോ ആന്റണിയുടെ പിന്തുണ പ്രഖ്യാപനം.