കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വീണ്ടും വളർച്ചയുടെ പാതയിലേക്ക് എത്തിയിരിക്കുന്നു: തോമസ് ഐസക്

single-img
17 November 2022

കോവിഡാനന്തരം രണ്ടുവർഷത്തോളമായി കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഉണ്ടായ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ വീണ്ടും വളർച്ചയുടെ പാതയിലേക്ക് എത്തിയിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്.

2021-22 ലെ ദേശീയ ജിഎസ്ഡിപി വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ വളർച്ച 12.01 ശതമാനം ആയപ്പോൾ കേന്ദ്രത്തിൻ്റെ വളർച്ച 8.7 ശതമാനമാണ്. കിഫ്ബി വഴി സംസ്ഥാനത്ത് ഉണ്ടായ അധിക മൂലധനച്ചെലവിന്റെയും ദേശീയ പാതക്കായുള്ള വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലിന്റെയും ഫലമാണ് കേരളത്തിന്റെ ഈ വളർച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.