കേരളാ സ്റ്റോറി: കേരളത്തിൽ നിരോധിക്കണമെന്ന നിലപാടില്ല: ശശി തരൂർ

single-img
1 May 2023

അടിസ്ഥാനമില്ലാത്ത ഉള്ളടക്കത്തിൽ പുറത്തിറങ്ങിയ വിവാദ സിനിമ കേരളാ സ്റ്റോറി കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സിനിമ കേരളത്തിൽ നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ഈ ചിത്രത്തിലെ ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം, കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നത്.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഈ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാട്.