കേന്ദ്ര വിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വരുത്തിയിട്ടും കേരളം ചെലവോ ക്ഷേമപദ്ധതികളോ കുറച്ചിട്ടില്ല: മന്ത്രി കെഎൻ ബാലഗോപാൽ

single-img
28 January 2024

സാമ്പത്തിക പ്രതിസന്ധിയാൽ കേരളം ആകെ തകര്‍ന്ന് പാപ്പരായിയെന്ന നിലയിലുള്ള പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ ഇപ്പോൾ പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. സർക്കാർ നൽകാനുള്ള വിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെലവോ ക്ഷേമപദ്ധതികളോ കുറച്ചിട്ടില്ല.

2024 ൽ ചെലവ് 1,70,000 കോടിയാകുമെന്നും അദേഹം വ്യക്തമാക്കി. തനതു നികുതി വരുമാനത്തില്‍ വലിയ മുന്നേറ്റം നേടാനായതുകൊണ്ടാണ് കേരളത്തിന് ഇത്രയെങ്കിലും പിടിച്ചു നില്‍ക്കാനായത്. 47,000 കോടിയായിരുന്ന നികുതിവരുമാനമാണ് രണ്ടുവര്‍ഷംകൊണ്ട് 71,000 കോടിയായാണ് ഉയര്‍ത്തിയത്. ഇത് രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്നതാണെന്നും മന്ത്രി അവകാശപ്പെട്ടു.