ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാൻ കേരള ഗവര്‍ണര്‍; മോഹൻ ഭ​ഗവതിനൊപ്പം വേദി പങ്കിടും

single-img
12 October 2023

ആര്‍എസ് എസ് സംഘടിപ്പിക്കുന്ന വേദിയില്‍ പങ്കെടുക്കാന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുതിർന്ന ആർഎസ്‌എസ്‌ നേതാവായ രംഗ ഹരിയുടെ പുസ്‌തക പ്രകാശന ചടങ്ങിൽ അതിഥിയായിട്ടാണ് ഗവര്‍ണര്‍ പങ്കെടുക്കുക.

ഇന്ന് വൈകിട്ട്‌ ആറിന്‌ ദില്ലി ജൻപഥ്‌ റോഡിലെ അംബേദ്‌കർ ഇന്‍റര്‍നാഷണൽ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവതിനൊടൊപ്പം ആരിഫ് മുഹമ്മദ് ഖാന്‍ വേദി പങ്കിടും. ഇവിടെ ഹരിയുടെ ‘പ്രഥ്വി സൂക്‌ത’ എന്ന പുസ്‌തകമാണ്‌ പ്രകാശനം ചെയ്യുക. ഹിന്ദുത്വ ആശയ പ്രചാരകരായ ‘കിതാബ്‌വാല’യാണ്‌ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌.