68-ാമത്‌ നെഹ്‌റുട്രോഫി കിരീടം സ്വന്തമാക്കി കാട്ടിൽ തെക്കേതിൽ ചുണ്ടൻ

single-img
4 September 2022

ഇന്ന് നടന്ന 68-ാമത്‌ നെഹ്‌റുട്രോഫി വള്ളംകളിയിൽ പുന്നമടക്കായലിൽ ജലരാജാക്കാന്മാരായി കാട്ടിൽ തെക്കേതിൽ ചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബ് നയിച്ച കാട്ടിൽ തെക്കേതിൽ 4.31 മിനിട്ട് സമയം കൊണ്ടാണ് കിരീടം സ്വന്തമാക്കിയത്. ഈ ജയത്തോടെ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്.

മത്സരത്തിൽ രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി. കാട്ടിൽ തെക്കേതിലിന് പുറമെ , പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഇന്നത്തെ വള്ളംകളിയുടെ ഫൈനലിൽ ഉണ്ടായിരുന്നത്.