വിവാഹ സ്വകാര്യമാക്കിയതിന്റെ കാരണം പറഞ്ഞ് കത്രീന കൈഫ്

single-img
31 August 2022

വിവാഹ സ്വകാര്യമാക്കിയതിന്റെ കാരണം പറഞ്ഞ് നടി കത്രീന കൈഫ്. ഫിലിം ഫെയര്‍ പുരസ്കാരദാന ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്.

‘കോവിഡിനെ തുടര്‍ന്നാണ് വിവാഹം വളരെ സ്വകാര്യമാക്കിയത്. എന്നേയും കുടുംബത്തേയും കോവിഡ് വ്യക്തിപരമായി ബാധിച്ചത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അത് ഗൗരവകരമായി എടുക്കേണ്ട കാര്യമായിരുന്നു- കത്രീന കൈഫ് വ്യക്തമാക്കി.

ഈ വര്‍ഷം വളരെ മികച്ചതായിരിക്കുമെന്നാണ് വിചാരിക്കുന്നത്. പക്ഷെ ഞങ്ങള്‍ വളരെ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാലും വിവാഹം വളരെ മനോഹരമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരാണെന്നാണ് ഞാന്‍ കരുതുന്നത്- നടി കൂട്ടിച്ചേര്‍ത്തു.

2021 ഡിസംബര്‍ 9 ന് ആയിരുന്നു വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹം . രാജസ്ഥാനിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന് വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് ക്ഷണിച്ചത്. വളരെ സ്വകാര്യമായി നടന്ന താരവിവാഹത്തിന് മാധ്യമങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു.