കണ്ണൂര്‍ കളക്ടര്‍ നുണപരിശോധനയ്ക്ക് വിധേയമാകണം; മുസ്ലിം ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

single-img
4 November 2024

എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കളക്ടര്‍ നുണപരിശോധനയ്ക്ക് വിധേയമാകണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പോലീസുമായി സംഘര്‍ഷമുണ്ടായി.

ബാരിക്കേഡ് മറികടക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടർന്നു കളക്ടറെറ്റ് വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കളക്ടര്‍ ഓഫീസില്‍ ഉള്ളതിനാല്‍ നിലവിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.