ആരും ആ സിനിമയെപ്പറ്റി സംസാരിക്കുന്നില്ല; അക്ഷയ്കുമാർ നായകനായ ‘സെൽഫി’യെ പരിഹസിച്ച് കങ്കണ

single-img
25 February 2023

അക്ഷയ് കുമാർ നായകനായ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘സെൽഫി’യെ പരിഹസിച്ച് നടി കങ്കണ റണാവത്ത്. രാജ്യത്തെ ഒരു ട്രേഡ് അനലിസ്‌റ്റോ മാധ്യമങ്ങളോ സിനിമയെ കുറിച്ച് പറയുന്നത് പോലും കേള്‍ക്കുന്നില്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിൽ എഴുതി .

നിർമാതാവ് കരൺ ജോഹർ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. ‘കരൺ ജോഹർ ചിത്രം സെൽഫി ആദ്യ ദിവസം 10 ലക്ഷം രൂപ കളക്ഷൻ പോലും നേടാനായില്ല. ഒരു ട്രേഡ് അനലിസ്റ്റോ മാധ്യമപ്രവർത്തകനോ അതിനെ കുറിച്ച് സംസാരിക്കുന്നത് പോലും കേട്ടില്ല, പ്രേക്ഷകരെ ആകർഷിപ്പിക്കുന്നതിൽ പരാചയപ്പെട്ടതിനാൽ അക്ഷയ് കുമാറിന്റെ തുടർച്ചയായി പരാചയപ്പെട്ട ആറാമത്തെ സിനിമയാണ് സെല്‍ഫി’- കങ്കണ ഇൻസ്റ്റാഗ്രാമിൽ എഴുതി .

സെൽഫി ഒരു വലിയ ദുരന്തമാണ് എന്ന വാർത്തയ്ക്കായാണ് ഞാൻ നോക്കി ഇരുന്നത് പക്ഷെ കണ്ടത് എന്നെ കുറിച്ചുള്ള വാർത്തകളാണ്. ഇതും എന്റെ കുറ്റമാണോ എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വാർത്ത പങ്കുവച്ചുകൊണ്ട് കങ്കണ ചോദിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് 2.55 കോടി രൂപ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. കോവിഡിന് പിന്നാലെ തിയറ്ററുകളിലെത്തിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ പരാജയം രുചിച്ചിരുന്നു.