കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന് സോഷ്യല്‍ മീഡിയ;ഫേസ്ബുക്ക് പോസ്റ്റ് മുക്കി ബിജെപി

single-img
23 March 2024

ഡോ ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ച കേസില്‍ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന് തെളിവുകളുമായി സോഷ്യല്‍ മീഡിയ. സത്യഭാമ 2019ല്‍
ബിജെപി അംഗത്വം സ്വീകരിച്ചതായി ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് കാണിച്ചായിരുന്നു സോഷ്യല്‍ മീഡിയ വാദം.

പക്ഷെ നിലവിൽ ഈ പോസ്റ്റ് ബിജെപി മുക്കിയതായാണ് ആക്ഷേപം. ennaal ഇതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം.

അതേസമയം പ്രചരിക്കുന്നത് ഫോട്ടോ ഷോപ്പ് ആണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചതെങ്കിലും ഇതിന്റെ വീഡിയോ സഹിതം തെളിവ് പുറത്ത് വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനെല്ലാം പുറമെ ബിജെപി സംഘടിപ്പിച്ച ശബരിമല നിരാഹാര സമരപ്പന്തലിലും സത്യഭാമ സജീവമായി ഉണ്ടായിരുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.