ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ട്: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

single-img
9 November 2022

കണ്ണൂരിൽ ആർഎസ്എസ് ശാഖകൾ സിപിഐഎം തകർക്കാൻ ശ്രമിച്ചപ്പോൾ തന്റെ പ്രവർത്തകരെ അതിന്റെ സംരക്ഷണത്തിനായി വിട്ടുനൽകിയിട്ടുണ് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എടക്കാട് അസംബ്ലി മണ്ഡലത്തിന്റെ ഭാഗമായിരുന്ന തോട്ടട, കിഴിയുന്ന മേഖലകളിലെ ആർ എസ് എസ് ശാഖകൾക്കാണ് താൻ ഇത്തരത്തിൽ സംരക്ഷണത്തെ നൽകിയത് എന്നും കെ സുധാകരൻ പറഞ്ഞു. എം വി രാഘവൻ അനുസ്മരണ ദിനത്തിൽ സംസാരിച്ചവയാണ് കെ സുധാകരൻ ഈ അവകാശവാദം ഉന്നയിച്ചത്.

ആർഎസ്എസിനോട് ആമുഖ്യം ഉള്ളതുകൊണ്ട് അല്ല അങ്ങനെ ചെയ്തതെന്നും, ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് എല്ലാവർക്കും മൗലികമായ അവകാശങ്ങൾ ഉണ്ട്. അത്തരത്തിലുള്ള മൗലീകാവകാശങ്ങളുടെ ലംഘനം ഉണ്ടാകുമ്പോൾ നോക്കിനിൽക്കാൻ തനിക്ക് കഴിയില്ല എന്നും അതിനാലാണ് സംരക്ഷണം നല്കിയതെന്നുമാണ് സുധാകരൻ പറഞ്ഞത്. മാത്രമല്ല ആർഎസ്എസിനെ രാഷ്ട്രീയമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ല എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

യു ഡി എഫിനെയും പ്രത്യേകിച്ച് കോൺഗ്രസിനെയും വലിയ രീതിയിൽ പ്രതിരോഷത്തിലാക്കുന്ന ഈ പ്രസ്താവനയോട് ഇതുവരെയും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല.