കെ സി വേണുഗോപാല്‍ പറഞ്ഞതാണ് കോൺഗ്രസ് നിലപാട്; ഗവർണറെ പിന്തുണച്ച വി ഡി സതീശനെയും കെ സുധാകരനെയും തള്ളി കെ മുരളീധരന്‍

single-img
25 October 2022

സംസ്ഥാനത്തെ ഗവർണറുടെ ഭരണഘടനാ വിരുദ്ധമായ നടപടികളെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും തള്ളി കെ മുരളീധരന്‍ . കെ സി വേണുഗോപാല്‍ പറഞ്ഞതാണ് കോൺഗ്രസിന്റെ നിലപാടെന്നും മുരളീധരന്‍ പറഞ്ഞുഅതേസമയം, ഗവര്‍ണര്‍ തിടുക്കം കാട്ടിയെന്ന പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ നേതാവ്് പിജെ. കുര്യനും രംഗത്തെത്തി.

നേരത്തെ വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു വിഡി സതീശന്റെയും കെ സുധാകരന്റെയും ശ്രമം .ഇതോടൊപ്പം തന്നെ ഗവര്‍ണര്‍ക്ക് പിന്തുണക്കാന്‍ ആകില്ലെന്ന് മുസ്ലീം ലീഗ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

സംസ്ഥാനത്തെ സര്‍വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ബിജെപി അജണ്ടയെ സങ്കുചിത ലാഭത്തിനായി പ്രതിപക്ഷനേതാവും സുധാകരനും ന്യായീകരിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് യുഡിഎഫിനുള്ളിലുള്ളത്.